കുറുമുള്ളൂർ : ബന്തിപ്പാടം നിറഞ്ഞുനിൽക്കുന്ന കാഴ്ച കണ്ടാൽ കൃഷിയിടത്തിൽ പൂക്കളമൊരുക്കിയോ എന്ന് സംശയിക്കും. വേദഗിരി നിരവത്ത് സോബിന്റെ കൃഷിയിടം കണ്ടാൽ ഓണപ്പൂക്കളമാണോ എന്ന് തോന്നുന്നത്. കർഷകസംഘം ഓണത്തോടുനുബന്ധിച്ചു സംഘടിപ്പിച്ച സംയോജിതകൃഷിയുടെ ഭാഗമായിട്ടാണ് വേദഗിരിയിൽ സോബിൻനിരവത്ത് പൂക്കൃഷിനടത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ ഒരേക്കറിൽ കർഷകസംഘം കടുത്തുരുത്തി ഏരിയ കമ്മറ്റിയംഗമായ സോബിൻ ജമന്തികൃഷിയിറക്കുകയായിരുന്നു.
കാണക്കാരി കൃഷിഭവനിൽനിന്നും ലഭിച്ച 300 തൈകൾക്കൊപ്പം വിവിധയിടങ്ങളിൽനിന്നും എത്തിച്ച 200 തൈകളും കൃഷിചെയ്തു. രാസവളങ്ങളൊന്നും ഉപയോഗിക്കാതെ ചാണകപ്പൊടിമാത്രമാണ് വളമായി നൽകിയത്. നനച്ചുവളർത്തിയതോടെ നല്ലവിളവ് ലഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
50 പൂക്കൾ എടുത്താൽ ഒരുകിലോഗ്രാം തൂക്കമുണ്ട്. കിലോയിക്ക് 180 മുതൽ 220 രൂപവരെ ഇപ്പോൾ വില ലഭിക്കുന്നത്. സംയോജിതകൃഷിയുടെ ഭാഗമായി വെണ്ട, കോവൽ, പയർ, പീച്ചിൽ, തക്കാളി എന്നിവയും കൃഷിയിറക്കിയിരുന്നു. ഇവയും വിളവെടുപ്പിന് പാകമായതായി സോബിൻ നിരവത്ത് പറയുന്നു.