കോട്ടയം: ഓണവിപണിയിൽ ഉപ്പേരിയില്ലാതെ ആഘോഷമില്ലെന്നാണ് സദ്യവട്ടം. എന്നാൽ, രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തിയ ഓണ ഉപ്പേരിയ്ക്ക് ഇക്കുറി ഡിമാന്റേറും. ഓണക്കാലത്ത് എത്തിയ ഉപ്പേരി തന്നെയാണ് ഇക്കുറിയും താരം. എണ്ണയ്ക്കും, ഏത്തക്കായ്ക്കും വിലയേറിയിട്ടുണ്ടെങ്കിലും ഇക്കുറിയും ഉപ്പേരി പാക്കറ്റ് വിട്ടൊരു കളിയില്ല മലയാളിയ്ക്ക്. ഒരു കിലോ ഉപ്പേരിയ്ക്കും , ശർക്കര വരട്ടിയ്ക്കും 400 രൂപ വരെ വിലയെത്തിയിട്ടുണ്ടെങ്കിലും ഡിമാന്റിന് ഒട്ടും കുറവുണ്ടായിട്ടില്ല.
കൊവിഡിനും പ്രളയത്തിനും ശേഷം എത്തിയ പൊന്നോണക്കാലത്ത് ഉപ്പേരിയ്ക്കു വലിയ ഡിമാന്റാണ് ഉള്ളത്. കോട്ടയം നഗരത്തിൽ 20 വർഷമായി ഉപ്പേരിക്കച്ചവടം നടത്തുന്ന കോഴിക്കോട് സ്വദേശിയും, കോട്ടയം കാരാപ്പുഴയിൽ താമസിക്കുന്ന ആളുമായ രജീഷ് കുമാർ പറയുന്നത് ഇക്കുറി ഓണക്കാലത്ത് ഉപ്പേരിക്കച്ചവടത്തിൽ കാര്്യമായ വർദ്ധനവ് ഉണ്ടെന്നാണ്. കാലിക്കട്ട് ചിപ്പ്‌സ് എന്ന പേരിൽ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രജീഷിന്റെ കടയിൽ സാമാന്യം ഭേദപ്പെട്ട തിരക്കാണ് ഇക്കുറി ഓണക്കാലത്ത് ഉള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓണത്തിന് ഏറ്റവും അവസാനം എല്ലാവരും വാങ്ങുന്നത് ഉപ്പേരിയും ശർക്കരവരട്ടിയുമാണ് എന്നാണ് രജീഷ് കുമാറിന്റെ അഭിപ്രായം. ഓണത്തിന് മുന്നോടിയായി ഇവിടെ എത്തുന്നവരിൽ കൂടുതൽ ആളുകളും ഉപ്പേരി വാങ്ങുന്നതായും ഇദ്ദേഹം പറയുന്നു. തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിലായിരിക്കും ഉപ്പേരിക്കച്ചവടം കൂടുതൽ നടക്കുകയെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്.