ആഘോഷ നിറവിൽ വിനിക്സ് ഓണോത്സവം : ആഘോഷം നടത്തിയത് വൈക്കം പ്രവാസി കൂട്ടായ്മ

ദുബായ്: വൈക്കം പ്രവാസി കൂട്ടായ്മ വിനിക്സിൻ്റെ ഓണാഘോഷം വൈക്കത്തഷ്ടമി ഓണോത്സവം 2024 എന്ന പേരിൽ വിവിധ കലാപരിപാടികളോടെ നടന്നു. സാമൂഹിക നവോത്ഥാനത്തിൻ്റെ ചരിത്രം പേറുന്ന നാടിൻ്റെ മുഖമുദ്രയായ വൈക്കം ക്ഷേത്രം ,ബോട്ടു ജെട്ടി എന്നിവയുടെ മാതൃകകൾ സമ്മേളിച്ച കമാനങ്ങളും കട്ടൗട്ടകളും നിറഞ്ഞ വേദിയിൽ സാംസ്കാരിക സമ്മേളനവും അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ദുബായ് ഹയർ കോളേജ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരവും നർത്തകിയുമായ ഷംന കാസിം ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ലൈജു കുമാരൻ , സെക്രട്ടറി ദിലീപ് , ട്രഷറർ ഹരീഷ് വെട്ടുകുഴി , പ്രോഗ്രാം കോർഡിനേറ്റർ ജോജി ജേക്കബ് , എവെന്റ്റ് കോഓർഡിനേറ്റർ ബിബി ജോൺ എന്നിവർ നേതൃത്വം നൽകി. ഓണ സദ്യയും പിന്നണി ഗായിക റിമി ടോമിയുടെ നേതൃത്വത്തിൽ ഗാനമേളയും ആഘോഷത്തിന് മാറ്റുകൂട്ടി.

Advertisements

Hot Topics

Related Articles