ഒരു വാഴയിലയ്ക്ക് 150 രൂപ ! 25 രൂപ ഡിസ്ക്കൗണ്ടും കിട്ടി : വൈറലായി കുറിപ്പ് 

ന്യൂഡൽഹി : രുചിയുണ്ടായാലും ഓണസദ്യ സദ്യയാകണമെങ്കില്‍ വിഭവങ്ങള്‍ നല്ല തൂശനിലയില്‍ വിളമ്പണം. തൂശനിലയിലേക്ക് ചൂട് കുത്തരിച്ചോറ് വിളമ്പുമ്പോള്‍ പൊങ്ങുന്ന സുഗന്ധവും വാഴയിലയിലേക്ക് വിഭവങ്ങള്‍ ചേരുമ്പോഴുള്ള പ്രത്യേക രുചിയും മലയാളികള്‍ക്ക് എന്നും സ്‌പെഷ്യല്‍ തന്നെയാണ്. മലയാളികളുടെ ആഘോഷങ്ങളും വിശേഷങ്ങളും അടയാളപ്പെടുന്നത് തന്നെ ഈ ഇലയിട്ടുള്ള ഊണിലാണ്. മലയാളിയ്ക്ക് വെറുതെ വാഴയില കിട്ടിയാലും പോര. ഇലയിടുന്നതിനും മടക്കുന്നതിനും കറികള്‍ വിളമ്പുന്നതിനും ഒക്കെ ചിട്ടയുണ്ട്. ഈ ചിട്ടവട്ടങ്ങള്‍ ഒക്കെ കിറുകൃത്യമായാല്‍ മനസിന് പ്രത്യേക സംതൃപ്തി തന്നെയാകും കിട്ടുക. എന്നാല്‍ തൂശനിലയില്‍ സദ്യ കഴിക്കണമെങ്കില്‍ ഡല്‍ഹി മലയാളിയുടെ പോക്കറ്റ് കീറുമോ? അത്തരമൊരു കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

Advertisements

ദീപിക ദിനപ്പത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫായ ജോര്‍ജ് കള്ളിവയലാണ് എക്‌സ് ഹാന്‍ഡിലിലൂടെ വാഴയിലയ്ക്ക് ഡല്‍ഹിയില്‍ 150 രൂപ വരെ വിലയുണ്ടെന്ന കാര്യം പങ്കുവച്ചത്. മലയാളികള്‍ക്ക് ഇത് വിശ്വസിക്കാനാകുമോ എന്നാണ് അദ്ദേഹം എക്‌സിലൂടെ ചോദിച്ചിരിക്കുന്നത്. ഓണസദ്യയ്ക്കായി തങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ഗംഭീര ഡിസ്‌കൗണ്ട് ലഭിച്ചെന്നും ഇല ഒന്നിന് 25 രൂപ നിരക്കില്‍ തങ്ങള്‍ക്ക് ഇല വാങ്ങാന്‍ സാധിച്ചെന്നും പറഞ്ഞുകൊണ്ടാണ് ട്വീറ്റ്. ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വലിയ ശ്രദ്ധ നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാളികളുടെ മുറ്റങ്ങളില്‍ ധാരാളമായി കാണുന്ന വാഴയിലകള്‍ 150 രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് വിശ്വസിക്കാന്‍ മലയാളികള്‍ക്ക് പ്രയാസമായിരിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്. തെളിവായി വാഴയില ഒന്നിന് വില 150 എന്നെഴുതിയ ടാഗ് കൂടി ജോര്‍ജ് കള്ളിവയല്‍ എക്‌സ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles