കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ചുള്ള വിവാദപരാമര്‍ശത്തില്‍ തനിക്കെതിരെ തിരിഞ്ഞവരില്‍ പലര്‍ക്കും തന്റെ ജാതിയും നിറവുമാണ് പ്രശ്നമെന്ന് നടൻ വിനായകൻ .ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചിട്ടില്ല. തന്റെ വിമര്‍ശനം മാധ്യമങ്ങള്‍ക്കെതിരെയായിരുന്നു. മാധ്യമങ്ങള്‍ക്ക് സമൂഹത്തിനോട് മര്യാദ വേണമെന്നും ആ മര്യാദ തനിക്കുണ്ടെന്നും വിനായകൻ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്മാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആക്ഷേപത്തിലും താരം വിമര്‍ശനവുമായി രംഗത്തെത്തി. വിവാദം കണ്ടിട്ടില്ലെന്നും രഞ്ജിത്തിനെ താന്‍ പണ്ടേ തുടച്ചുകളഞ്ഞതാണെന്നും വിനായകൻ പറഞ്ഞു. ലീലയെന്ന സിനിമയിലൂടെ ലൈംഗിക ഭീകരത കാണിച്ചവരാണ് പെണ്ണുങ്ങളെ സംരക്ഷിക്കാന്‍ നടക്കുന്നതെന്നും താന്‍ അത്രയും മോശപ്പെട്ടവനല്ലെന്നും താരം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രജനീകാന്ത് നായകനായ ജയിലറിലെ അഭിനയത്തിന് താൻ ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം നിര്‍മാതാക്കള്‍ നല്കി. രജനിക്ക് കോടികള്‍ നല്കിയപ്പോള് മുപ്പത്തിയഞ്ച് ലക്ഷം രൂപ മാത്രമാണ് വിനായകന് ലഭിച്ചതെന്ന ആരാധകരുടെയടക്കം വിമര്‍ശനങ്ങളോടാണ് പ്രതികരണം.