കൊറിയർ മുഖേന മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ ആലപ്പുഴയിൽ പിടിയിൽ 

കൊച്ചി : കൊറിയർ മുഖേന മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ ആലപ്പുഴയിൽ പിടിയിൽ. കൊല്ലം വടക്കേവിള സ്വദേശികളായ അമീർഷാ (24),ശ്രീ ശിവൻ (31) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കൊറിയർ വഴി പണമടച്ച് വരുത്തിയ ഇഞ്ചക്ഷൻ മയക്കുമരുന്നുമായാണ് ഇവർ പിടിയിലായത്. ഓൺലൈൻ വഴി മയക്കുമരുന്നുകൾ ഓർഡർ ചെയ്തുവരുത്തി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു പതിവ്.

Hot Topics

Related Articles