കെഎസ്ആർടിസി ബസിൽ മാരുതി വാൻ ഇടിച്ച് അപകടം

തിരുവനന്തപുര: ഊരൂട്ടമ്പലം വെള്ളൂർകോണത്ത് കെ എസ് ആര് ടീ സി ബസിൽ മാരുതി വാൻ ഇടിച്ച് കയറി അപകടം. അപകടത്തിൽ മാരുതിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്ക്. ഇവരെ ആഗ്നിരക്ഷാ സേനയും, പോലീസും ,നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വാൻ ഓടിച്ചിരുന്ന ഹിസ്കിയാവ് ( 45 ) ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ബാബു (65) എന്നിവർക്ക് ആണ് പരിക്കേറ്റത്.ഹിസ്കിയവിന്റെ കാലിന് ആണ് ഗുരുതര പരിക്ക്.

Advertisements


കാട്ടാക്കടയിൽ നിന്നും ഊരൂട്ടമ്പലം വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സിറ്റി ഷട്ടിൽ ബസിൽ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ ആണ് മൂലക്കോണത്തിനും പോപ്പുലർ ജംഗ്ഷനും ഇടയിൽ വെള്ളൂർ കോണത്ത് വച്ച് എതിരെ വരുകായിരുന്ന മാരുതി വാൻ ദിശ തെറ്റി ഇടിച്ച് കയറിയത്. അപകടത്തിൽ വാനിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു. മാരുതി വാനിൻ്റെ അലക്ഷ്യമായ വരവ് കണ്ട് ബസ് ഡ്രൈവർ ബസ് നിറുത്തിയത് കാരണം കൂടുതൽ അത്യാഹിതം സംഭവിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെയറിങ് എബൗട് പീപ്പിൾ മിനിസ്റ്ററീസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാഹനമാണ് ബസിന് മുന്നിലേക്ക് ഇടിച്ച് കയറിയത്.ഡ്രൈവർ ഉറങ്ങിപോയതോ വാഹനത്തിൻറെ സാങ്കേതിക തകരാറോ ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles