തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യത്തെ വിവിധ അന്വേ ഷണ ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ക്ക് നൽകുന്ന അന്വേഷണ മികവിനുള്ള കഴി വർഷത്തെ മെഡൽ വിജിലൻസ് ആസ്ഥാനത്തെ ഡിഐജി കെ.കാർത്തിക്കിന്. ശനിയാഴ്ച പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് മെഡൽ സമ്മാനിച്ചു.



2021ൽ എറണാകുളം കോതമംഗലത്ത് ഡെന്റ്റൽ വിദ്യാർഥി മാനസ വെടിയേറ്റ് മരിച്ച കേസ് അന്വേഷണത്തിനാണ് മെഡൽ ലഭിച്ചത്. മാനസ കോളേജിൽ നിന്നും താമസ സ്ഥലത്തേക്ക് നടന്നു പോക വേ കണ്ണൂർ സ്വദേശിയായ രാഖിൽ നാടൻ പിസ്റ്റൾ ഉപയോ ഗിച്ച് വെടിവച്ച് കൊലപ്പെടു ത്തുകയായിരു ന്നു. പ്രണയാഭ്യർഥന നിരസിച്ചതി ന്റെ പേരിലായിരു ന്നു കൊലപാതകം. സംഭവത്തിന് ശേഷം രാഖിൽ ആത്മഹത്യ ചെയ്തു. എറണാ കുളം റൂറൽ എസ്പി യായിരുന്ന കെ കാർത്തിക്കിൻ്റെ കീഴിൽ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പ്രതിക്ക് നാടൻ തോക്ക് വിറ്റതിന് ബിഹാർ സ്വദേശികളായ രണ്ട് പ്രതിക ളേയും അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിൽ തന്നെ അന്വേഷണം പൂർത്തിയാക്കി പ്രത്യേക അന്വേഷക സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.