സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്; സർക്കാരിന് എതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്; പ്രോഗ്രസ് റിപ്പോർട്ട് സ്വയം പുകഴ്ത്തൽ റിപ്പോർട്ട്

കോട്ടയം: സംസ്ഥാന സർക്കാർ നാലാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട്, സ്വയം പുകഴ്ത്തൽ റിപ്പോർട്ടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. റിപ്പോർട്ടിലെ ഏറ്റവും വലിയ അവകാശവാദം ദേശീയപാതാ നിർമാണമാണ്. റിപ്പോർട്ട് അച്ചടിച്ചതിനുശേഷമാണ് പാതയിൽ വിള്ളൽ വീണത്. അടുത്ത മഴയിൽ ഇനിയും വിള്ളൽ വീഴും. ക്രെഡിറ്റെടുക്കാൻ നിന്നവരെ ഇപ്പോൾ കാണാനില്ല. .

Advertisements

സർക്കാർ എന്തു ചെയ്തില്ല എന്നതാണ് റിപ്പോർട്ടിലെ വിവിധ ഭാഗങ്ങൾ വായിക്കുമ്പോൾ മനസ്സിലാകുന്ന യാഥാർഥ്യമെന്നും സതീശൻ പരിഹസിച്ചു. തകർന്നുവീഴുന്നതിന് മുൻപ് തയ്യാറാക്കിയതായതിനാൽ, റിപ്പോർട്ടിലെ ഏറ്റവും വലിയ അവകാശവാദം ദേശീയപാതയാണ്. ഹൈവേ പൊളിഞ്ഞുപോകുന്നതുപോലെ സർക്കാരിന്റെ അവകാശവാദങ്ങളും നിലംപതിച്ചുകൊണ്ടിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൂറിലധികം സ്ഥലത്ത് ഇപ്പോൾത്തന്നെ വിള്ളലുണ്ട്. അടുത്ത മഴയിൽ വീണ്ടും വിള്ളൽ വരും. പാലാരിവട്ടം പാലം തകർന്നുവീണിട്ടില്ലെന്നും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പുറത്തുവന്ന ഒരു റിപ്പോർട്ട് മാത്രമാണ് അക്കാര്യത്തിൽ ഉണ്ടായിരുന്നതെന്നും ആരോപണങ്ങൾക്ക് സതീശൻ മറുപടി പറഞ്ഞു. അന്നത്തെ മന്ത്രിക്കെതിരേ കേസെടുത്തവർക്ക് ഇപ്പോൾ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 28,000 കോവിഡ് മരണം സർക്കാർ മറച്ചുവെച്ചു. കടക്കെണി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പണം ഉണ്ടെങ്കിൽ ആശുപത്രിയിൽ മരുന്ന് കൊണ്ടുവരാനുള്ള സംവിധാനമുണ്ടാക്കണം. കെഎംഎസ്സിഎല്ലിന് പണം നൽകാത്തതുകൊണ്ടാണ് മരുന്നില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. വികസനകാര്യങ്ങളിൽ എട്ടുകാലി മമ്മൂഞ്ഞാണ് ഇടതുസർക്കാർ. തങ്ങൾ ഒരു പദ്ധതിയെ മാത്രമേ എതിർത്തിട്ടുള്ളൂ. അത് കെ-റെയിൽ മാത്രമാണ്. കെ-റെയിൽ വന്നാൽ കേരളത്തിൽ പാരിസ്ഥിതിക ദുരന്തമുണ്ടാകും. അതിനാലാണ് ആണ് എതിർത്തതെന്നും സതീശൻ പറഞ്ഞു.

മലയോര മേഖലയിൽ താമസിക്കുന്നവർക്ക് കഷ്ടപ്പാടും ദുരിതവുമാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ വന്യ ജീവികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.. മലയോര മേഖലയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ് സർക്കാർ എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി..

സർക്കാർ പ്രഖ്യാപിച്ച തീരദേശം – ഇടുക്കി – വയനാട് പാക്കേജുകൾ എവിടെ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.. കാർഷിക മേഖല എല്ലാം തകർന്നടിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ്
കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Hot Topics

Related Articles