ചർമ്മത്തിലെ പാടുകളും പിഗ്മെന്റേഷനും കുറയ്ക്കണോ? എന്നാൽ പരീക്ഷിക്കാം ഓറഞ്ച് ഫേസ് പാക്കുകൾ

മുഖം സുന്ദരമാക്കാൻ ഏറ്റവും മികച്ച പഴമാണ് ഓറഞ്ച്. ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ്. ആന്റി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്നു. പിഗ്മെന്റേഷൻ പ്രശ്നങ്ങൾ, ചർമ്മത്തിലെ പാടുകളുമെല്ലാം അകറ്റാൻ ഓറഞ്ച് സഹായകമാണ്. നേർത്ത വരകൾ, ചുളിവുകൾ, ഹൈപ്പർപിഗ്മെൻ്റേഷൻ എന്നിവ കുറയ്ക്കാനും ഓറഞ്ച് സഹായിക്കും.

Advertisements

പരീക്ഷിക്കാം ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്ന്

ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒരു ഫെയ്‌സ് മാസ്ക് ആണിത്. ഒരു പാത്രത്തിൽ 2 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, 1 ടീസ്പൂൺ പാൽ എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. ഈ പാക്ക് 15 മിനുട്ട് നേരം മുഖത്തിടുക. ശേഷം കഴുകി കളയുക.

രണ്ട്

ഒരു പാത്രത്തിൽ 1 ടീസ്പൂൺ ഓറഞ്ച് തൊലി ഉണക്കിപൊടിച്ചത് 1 ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾ എന്നിവയെല്ലാം യോജിപ്പിച്ച് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 10 മിനിറ്റ് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക.

മൂന്ന്

രണ്ട് സ്പൂൺ ഓറഞ്ച് നീരും റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

Hot Topics

Related Articles