വൈക്കം: ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അക്കരപ്പാടം ഗവൺമെൻ്റ് എൽ.പി സ്കൂളിൽ നടത്തിയ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥിയായ സി.എസ് ദേവഹർഷ് ഉദ്ഘാടനം ചെയ്തു. ദേവഹർഷ് ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം മറ്റ് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കും വിധം മികവുറ്റതായി. തുടർന്ന് ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നടന്ന യോഗത്തിൽ വച്ച് ദേവഹർഷിനെ സമ്മാനങ്ങൾ നല്കി ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ നടേശൻ.ഇ.ആർ, അധ്യാപകരായ അഞ്ജു കെ. എ , അനുഷ. വി,സ്മിതാമേനോൻ ഷീലാകുമാരി എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നല്കി.
Advertisements