കോട്ടയം : പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ‘ഓര്‍മ്മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം സീസണ്‍ രണ്ടിന് തുടക്കമായി. ഓവർസീസ് റസിഡൻറ് മലയാളീസ് അസോസിയേഷന്‍ ഇൻറർനാഷണൽ (ഓർമ്മ ഇന്റർനാഷണൽ ) നേതൃത്വത്തിലാണ് ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം നടത്തുന്നത്. ഓര്‍മ്മ ഇൻറർനാഷണൽ ടാലൻറ് പ്രൊമോഷൻ ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുക. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്‌സ്, കരിയര്‍ ഹൈറ്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ സീസണ്‍ 2 പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.
മത്സരങ്ങൾ ഇങ്ങനെ :
സീസണ്‍ 2 ൽ ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സീനിയർ വിഭാഗത്തിൽ ഡിഗ്രി അവസാനവർഷം പഠിക്കുന്നവർക്കു വരെ പങ്കെടുക്കാം. 2023 ഡിസംബര്‍ 10 മുതല്‍ 2024 ജൂലൈ 13 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ജൂലൈ 12, 13 തീയതികളില്‍ പാലായില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലെയും നടക്കും. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി ഡിസംബര്‍ 10 മുതല്‍ ജനുവരി 30 വരെയാണ് ആദ്യഘട്ട മത്സരം നടക്കുന്നത്. ആദ്യഘട്ട മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയർ – സീനിയർ ക്യാറ്റഗറിയിലെ ഇംഗ്ലീഷ് – മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രജിസ്ട്രേഷൻ ഇങ്ങനെ ചെയ്യാം
രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചയക്കുകയാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള ആദ്യപടി. രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ തന്നെ സീനിയര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ ‘സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളില്‍-The influence of social media on young generation’ എന്ന വിഷയത്തിലും ജൂനിയര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ ‘കുട്ടികളുടെ സാമൂഹിക വളര്‍ച്ചയില്‍ മൂല്യങ്ങളുടെ പങ്ക്. – The role of values in the social development of children’ എന്ന വിഷയത്തിലും മൂന്നു മിനിട്ടില്‍ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോയും ഗൂഗിള്‍ഫോമിലൂടെ അപ്ലോഡ് ചെയ്യണം. ഗൂഗിള്‍ ഫോമില്‍ വീഡിയോ അപ് ലോഡ് ചെയ്യാന്‍ സാധിക്കാത്ത പക്ഷം [email protected] എന്ന ഈമെയിലില്‍ അയച്ചു നല്‍കാവുന്നതാണ്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ പേര് കൃത്യമായി പറയണം. സാമ്പിള്‍ വീഡിയോ വെബ്‌സൈറ്റില്‍ കാണാവുന്നതാണ്. വെബ്സൈറ്റ് – https://www.ormaspeech.com
രണ്ടാം റൗണ്ടിൽ പരിശീലനം
മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 15 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടക്കുന്നത്. രണ്ടാം റൗണ്ട് മത്സരത്തിനായി തയ്യാറെടുക്കുന്നതിന് മുന്‍പ് മത്സരാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പബ്ലിക് സ്പീക്കിംഗ് പരിശീലനം നൽകും. സെക്കന്‍ഡ് റൗണ്ട് മത്സരത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളില്‍ നിന്നും വിജയികളാകുന്ന 13 വീതം വിദ്യാര്‍ത്ഥികള്‍ ജൂലൈ 13ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഫൈനല്‍ റൗണ്ടിന് മുന്നോടിയായി ജൂലൈ 12ന് പാലായില്‍ വെച്ച് മത്സരാര്‍ത്ഥികള്‍ക്ക് പബ്ലിക് സ്പീക്കിംഗില്‍ പ്രത്യേക പരിശീലനം ലഭിക്കുന്നതാണ്.
സമ്മാനം ഇങ്ങനെ
ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2024’ പ്രതിഭയ്ക്ക് അറ്റോണി ജോസഫ് കുന്നേല്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനം ലഭിക്കും. സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും. ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും ലഭിക്കും.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ മുരളി തുമ്മാരുകുടി, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. അജയ് നായര്‍, കേന്ദ്ര സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ജാന്‍സി ജെയിംസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യന്‍, മുൻ ഡി ജി പിഡോ. ബി. സന്ധ്യ, ചലച്ചിത്ര സംവീധായകൻ ലാല്‍ ജോസ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി. എസ് പ്രദീപ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങൾ. അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്. അറ്റോണി ജോസഫ് കുന്നേല്‍ (കോട്ട് ലോ, ഫിലാഡല്‍ഫിയ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് എം.ഡി , എം എം ഐ , എഫ് എ സി സി (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഷൈന്‍ ജോണ്‍സണ്‍ (റിട്ട. എച്ച് എം , എസ് എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), മാത്യു അലക്സാണ്ടര്‍ (മാനേജിംഗ് ഡയറക്ടര്‍, ലവ് ടു കെയര്‍ ഗ്രൂപ്പ്, യുകെ) എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, സജി സെബാസ്റ്റ്യന്‍ (സൂപ്പര്‍വൈസര്‍ യു.എസ്.പി.എസ് & ഡയറക്ടര്‍ എസ്&എസ് കണ്‍സള്‍ട്ടന്‍സി)-ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എമിലിന്‍ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്)-യൂത്ത് കോര്‍ഡിനേറ്റര്‍.
ജോര്‍ജ് നടവയല്‍ (പ്രസിഡന്റ്), ഷാജി അഗസ്റ്റിന്‍ (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), റോഷിന്‍ പ്ളാമൂട്ടില്‍ (ട്രഷറര്‍), പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫെയർ ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യാക്കോസ് മണിവയലില്‍ എന്നീ ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്. 2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്‍മാ ഇന്റര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളീ അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഓര്‍മ്മയ്ക്ക്ശാഖകള്‍ഉണ്ട്.
ഇത്തവണ മുതൽ സാമൂഹ്യ പ്രതിബദ്ധത, പഠന മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കു ഓർമ്മ ഇൻ്റർനാഷണൽ സ്കോളർഷിപ്പും നൽകാൻ തീരുമാനിച്ചിട്ടുണ്ട്