ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ റിപ്പോർട്ട്
കറുകച്ചാൽ: എൽ.കെ.ജി വിദ്യാർത്ഥിനിയായ സർഗയുടെ ഓർമ്മയുടെ മുന്നിൽ തലകുമ്പിട്ട് നിൽക്കുകയാണ് ഒരു നാട്. പഠിച്ചതും പറഞ്ഞതുമെല്ലാം ഓർത്തെടുത്ത്് പുഷ്പം പോലെ പറയുന്ന സർഗ പറയുന്നു, ഞാൻ ഫ്‌ളവറല്ല … ഫയറാണ്.. ഫയറിലൂടെ ആളിപ്പടർന്ന സർഗയിപ്പോൾ ഒരു നാട്ടിലെ പ്രതിഫയല്ല പ്രതിഭാസമാണ്.. ബാക്കി വായിക്കും മുൻപ് സർഗയുടെ വീഡിയോ ഒന്ന് കണ്ട് നോക്കാം…
ഓർമ ശക്തിയാണ് നാലു വയസുകാരിയായ സർഗ ബിജോയിയുടെ മാസ്റ്റർ ക്ലാസ് ഹൈലൈറ്റ്. ലോക രാഷ്ട്രങ്ങൾ, ഇന്ത്യയി ലെ സംസ്ഥാനങ്ങൾ, സം സ്ഥാനത്തെ 44 നദികൾ, രാജ്യത്തെ ഇതുവരെയുള്ള പ്രധാന മന്ത്രിമാർ, കേരളത്തിലെ മുഖ്യമന്ത്രിമാർ, സംസ്ഥാനത്തെ മന്ത്രിമാരും വകുപ്പുക ളും എന്നിവയ്ക്കു പുറമേ 80 തരം ചിത്ര ശലഭങ്ങളുടെ പേരും അനായാസം ഈ കൊച്ചു മിടുക്കി ഇടതടവില്ലാതെ പറയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കഴിവുകൾ കണക്കിലെടുത്ത് കൊൽകത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ റിക്കാർഡ് ഫോറത്തിന്റെ അവാർഡ് വിഭാഗത്തിന്റെ മെമ്മറി കിഡ് എന്ന കാറ്റഗറിയിൽ ഗ്ലോബൽ അവാർഡിനർഹയായി.നെടുക്കുന്നം പഞ്ചായത്തിലെ കൊച്ചുകുളം ജിഎൽ പി സ്‌കുളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ് സർഗ .പെയ്ന്റിങ് തൊഴിലാളിയായ കറുകച്ചാൽ തട്ടാരടി ബിജോയി ജോസഫ് സംഗീത ദമ്പതികളുടെ മകളാണ് സർഗ.