കലയപുരം: സേവന തല്പരരായ യുവത നാടിന് അഭിമാനമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
ഏതു സാഹചര്യത്തിലും നാടിന്റെയും, പൊതുജനങ്ങളുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുവാൻ തയ്യാറാക്കുന്ന യുവജനങ്ങളെയാണ് സമൂഹത്തിന് ആവശ്യമെന്നും, ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഇക്കാര്യത്തിൽ മികച്ച മാതൃകയാണെന്നും ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു. കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന അഖില മലങ്കര യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്രതല യുവജനവാര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കര – പുനലൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി ഡോ യൂഹാനോൻ മാർ തേവോദോറസ് മെത്രാപ്പോലിത്താ അധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ ആശ്രയ സങ്കേതത്തിന്റെ പ്രധാന ചുമതലക്കാരനും ജീവകാരുണ്യ പ്രവർത്തകനുമായ കലയപുരം ജോസിന് ഓർത്തഡോസ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ സ്നേഹാദരവുകൾ സമർപ്പിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ ജെയിൻ സി മാത്യു, കേന്ദ്ര ജനറൽ സെക്രട്ടറി ഫാ വിജു ഏലിയാസ്, ട്രഷറര്‍ രെഞ്ചു എം ജോയ് ഭദ്രാസന സെക്രട്ടറി ഫാ ജോൺസൺ മുളമൂട്ടിൽ,ഫാ കെ കെ തോമസ്,ഫാ ആശിഷ് ജെയിംസ്,ഫാ കോശി ജോൺ,റീജൻ യോഹന്നാൻ, ജെയ്സൺ ജേക്കബ്, ജിജോമോൻ എന്നിവർ സംസാരിച്ചു. സഭയുടെ വിവിധ ഭദ്രാസനങ്ങൾ കേന്ദ്രീകരിച്ച് ഒരാഴ്ച്ചക്കാലമായി നടന്ന യുവജനവാര പ്രവർത്തനങ്ങൾക്ക് ഇതോടെ സമാപനമായി.