ഇടവകകളിൽ മുതിർന്നവർക്കുള്ള പകൽവീടുകൾ രൂപപ്പെടണം : പരിശുദ്ധ കാതോലിക്കാ ബാവാ : സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് പ്രഥമ കേന്ദ്രകമ്മിറ്റി യോ​ഗം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു

ചിത്രം : സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് പ്രഥമ കേന്ദ്ര കമ്മിറ്റിയോ​​ഗം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു. എസ് ജെ ഒ എഫ് പ്രസിഡന്റ് അഭിവന്ദ്യ ​ഗീവർ​ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ, കേന്ദ്ര ജനറൽ സെക്രട്ടറി ഡോ.മാത്യു പി ജോസഫ് എന്നിവർ സമീപം

Advertisements

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ മുതിർന്ന പൗരന്മാർ സഭയുടെ മാതൃകാ ഉപദേശകസമൂഹമായി വർത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 60 വയസിന് മുകളിൽ പ്രായമുള്ള സഭാം​ഗങ്ങൾക്കായി രൂപീകരിച്ച സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ പ്രഥമ കേന്ദ്ര കമ്മിറ്റിയോ​ഗം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുതിർന്നതലമുറയ്ക്ക് ഒത്തുകൂടുന്നതിനായി എല്ലാ ഇടവകകളിലും പകൽവീടുകൾ രൂപപ്പെടണം. വാർദ്ധക്യകാലത്തും ഊർജ്ജസ്വലരാകാൻ ഇത്തരം കൂട്ടായ്മകളിലൂടെ കഴിയും. സഭയിലെ കാരണവൻമാരുടെ സമൂഹമാണ് എസ് ജെ ഒ എഫ്. ആഴമേറിയ അനുഭവസമ്പത്തുള്ള മുതിർന്നവരുടെ അനുഭവജ്ഞാനം പ്രയോജനപ്പെടുത്തണം.തിരുത്തൽശക്തിയായി നിലകൊള്ളാൻ മുതിർന്നവരുടെ സംഘടനയ്ക്ക് കഴിയട്ടെയെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആശംസിച്ചു.

സഭയുടെ എല്ലാ ഇടവകകളിലും S.J.O.F യൂണിറ്റുകൾ തുടങ്ങും. വാർദ്ധക്യകാല ആരോ​ഗ്യപരിചരണം, മുതിർന്നപൗരൻമാർക്ക് മനശാസ്ത്ര – കൗൺസിലിങ് ക്ലാസുകൾ,നിയമസാക്ഷരത, വിരമിച്ച അധ്യാപകരുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ തുടങ്ങി ക്രിയാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കാൻ കേന്ദ്ര കമ്മിറ്റിയോ​ഗം തീരുമാനിച്ചു. പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ​ഗീവർ​ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ഡോ.മാത്യു പി ജോസഫ് സ്വാ​ഗതം ആശംസിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. സി.എ ഐസക് പ്രവർത്തന മാർ​ഗരേഖ അവതരിപ്പിച്ചു. കേന്ദ്ര ട്രഷറാറായി ജോർജ് ടി പോളിനെയും. ഓഡിറ്റർമാരായി ​ഗ്ര​ഗറി നൈനാൻ, മാത്യു വീരപ്പള്ളി എന്നിവരെയും തെരഞ്ഞെടുത്തു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള കേന്ദ്ര പ്രതിനിധികൾ യോ​ഗത്തിൽ സംബന്ധിച്ചു.

Hot Topics

Related Articles