ചിത്രം : നവതി ആഘോഷിക്കുന്ന മലങ്കരസഭയുടെ വലിയ മെത്രാപ്പോലീത്താ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമ്മിസ് തിരുമേനി പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിൽ കേക്ക് മുറിയ്ക്കുന്നു. സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ എന്നിവർ സമീപം
കോട്ടയം : നവതി ആഘോഷിക്കുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തായ്ക്ക് സ്നേഹാദരമൊരുക്കി പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്. തൊണ്ണൂറാം ജൻമദിനം ആഘോഷിക്കുന്ന വലിയ തിരുമേനിയ്ക്ക് ആശംസകൾ നേർന്ന് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കേക്ക് മുറിച്ചു. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിനോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും, സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായും സഭയിലെ മെത്രാപ്പോലീത്താമാരും ആശംസകൾ നേർന്നു.