ഞീഴൂർ: ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ വിതരണവും, ഓട്ടോറിക്ഷ ഡ്രൈവർമാർക്കുള്ള യുണിഫോം വിതരണവും നടന്നു. ഒരുമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻ കാല ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.കെ.ജോസ് പ്രകാശ് അദ്യക്ഷത വഹിച്ചു.എൻ.ജി.ഒ.കോൺഫെഡറേഷൻ 50 ശതമാനം സാമ്പത്തിക സഹായത്തോടെ നൽകുന്ന വാട്ടർ പ്യൂരിഫയറുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ് നിർവഹിച്ചു. പഠനോപകരണ വിതരണം പഞ്ചായത്തംഗം ശരത് ശശിയും ചികിത്സാ സഹായ വിതരണം ബോബൻ മഞ്ഞളാമലയും നിർവഹിച്ചു. ചടങ്ങിൽ വച്ച് സൗജന്യമായി ഡയാലിസ് കിറ്റ് തുടങ്ങിയവയും വിതരണം ചെയ്തു.ഡോക്ടർ, നേഴ്സ്, ബി പാപ് മിഷ്യൻ, സി.പാപ്, ഓക്സിജൻ കോൺസെൻ്റെറേറ്റർ, ഫൗളർ ബഡ്, ഓക്സിജൻ സിലിണ്ടർ, വീൽചെയർ, എയർ ബഡ്, വാക്കർ തുടങ്ങി
എല്ലാവിധ സൗകര്യങ്ങളോടും കൂടി പാലിയേറ്റിവ് കെയർ യൂണിറ്റ് ഉടൻ ആരംഭിക്കുമെന്നു പ്രസിഡൻ്റ് പറഞ്ഞു. 20 പേരെ ഉൾക്കൊള്ളാൻ പറ്റുന്ന ഒരുമയുടെ അഭയകേന്ദ്രമായ സ്നേഹാലയത്തിൽ ഇപ്പോൾ 5 അന്തേവാസികൾ താമസിക്കുന്നുണ്ട്. ഒരുമ പ്രവർത്തകരായ ജോയി മൈലം വേലിൽ, ഷാജി അഖിൽ നിവാസ്, പ്രസാദ്, സിജ്ജ ഷാജി, ശ്രുതി സന്തോഷ്, അജ്ഞലി വി.വി, നവ്യ ഷിബു, രവി എ കെ. ജോമോൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.