തിരുവല്ല: ഓശാന റാസയിലേക്ക് കാർ ഇടിച്ചു കയറ്റിയത് ചോദ്യം ചെയ്തവർക്ക് നേരേ കുരുമുളക് സ്പ്രേ നടത്തിയ ഗുണ്ടാ സംഘത്തിലെ മൂന്ന് പേർ തിരുവല്ല പോലീസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ കൊയിലാണ്ടി രാഹുൽ എന്നു വിളിക്കുന്ന രാഹുൽ (27), കുറ്റപ്പുഴ പാപ്പനംവേലിൽ സുബിൻ അലക്സാണ്ടർ (24), കുന്നന്താനം മണക്കാട് വീട്ടിൽ നന്ദു നാരായണൻ (24), എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ ഒമ്പത് മണിക്ക് നടന്ന തുകലശേരി സെന്റ് ജോസഫ് പള്ളിയിൽ നടന്ന ഓശാന റാസയ്ക്കയ്ക്കിടെയാണ് കാർ ഇടിച്ചു കയറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവല്ല : ഓശാന ഞായർ റാലിയ്ക്കിടയിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തവർക്ക് നേരെ ഗുണ്ടാ ആക്രമണം. പള്ളിയുടെ മുറ്റത്ത് എത്തിയ സംഘം കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് ആക്രമണം നടത്തിയത്.
തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷകൾക്കിടെയായിരുന്നു ഗുണ്ടാ ആക്രമണം.
തിരുവല്ല നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജടക്കമുള്ള നാല് പേർക്കെതിരെയാണ് തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നിൽ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്
ഫിലിപ്പ് ജോർജ് , സ്റ്റീഫൻ ജോർജ് , ജോൺ ജോർജ് , ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഓശാന ഞായർ റാലിക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം . കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന് പിന്നാലെ അക്രമികൾ രക്ഷപ്പെട്ടിരുന്നു.