പെണ്ണത്തടി കുറക്കാം… ഇക്കാര്യങ്ങൾ ശീലമാക്കൂ

അമിതഭാരം ആളുകൾക്ക് നൽകുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. തെറ്റായ ജീവിതശൈലിയും ഫാസ്റ്റ്, ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും ശരീരത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നതിനോടൊപ്പം പൊണ്ണത്തടിയും ഉണ്ടാക്കുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ചിലതരം അർബുദം തുടങ്ങിയ രോ​ഗങ്ങൾ പിടിപെടുന്നതിന് പ്രധാനകാരണമാണ് അമിതവണ്ണം.

Advertisements

ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ അമിതഭാരം നമുക്ക് കുറയ്ക്കാൻ സാധിക്കും. ആദ്യമായി
മോശം കൊഴുപ്പുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. വെണ്ണ, ചീസ് തുടങ്ങിയ പരിമിതമായ അളവിൽ കൂടുതൽ ‘നല്ല’ കൊഴുപ്പ് ഉൾപ്പെടുത്തുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്കരിച്ച മധുരപലഹാരങ്ങൾ, ശർക്കര, പഞ്ചസാര തുടങ്ങിയ സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ കുറച്ച് കഴിക്കുക. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. ഉയർന്ന നാരുകളുള്ള ഭക്ഷണക്രമം വയർ നിറയാനും കലോറി കുറയ്ക്കാനും സഹായിക്കും.

വ്യായാമം ശരീരഭാരം കുറയ്ക്കുന്നതിന് ഫലപ്ര​ദമായ മാർ​ഗമാണ്. അവരവരുടെ ശരീരത്തിന് ഉചിതമായ തരത്തിലുള്ള വ്യായാമമുറകൾ ശീലിക്കാവുന്നതാണ്. നടത്തം ഇതിൽ പ്രധാനമായ ഒരു വ്യായാമമാണ്. വണ്ടി ഒഴിവാക്കിചെറിയ ദൂരത്തേക്ക് ഉള്ള യാത്ര കഴിവതും നടന്നു പോകാൻ ശ്രമിക്കുക.

സോഡ, സ്‌പോർട്‌സ് ഡ്രിങ്ക്‌സ് തുടങ്ങിയ പഞ്ചസാര മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുക. മധുര പാനീയങ്ങൾ വിവിധ ജീവിതശെെലി രോ​ഗങ്ങൾക്ക് കാരണമാകും.

സമ്മർദ്ദം വിവിധ രോ​ഗങ്ങൾക്ക് കാരണമാകും, ധ്യാനം, യോഗ, സംഗീതം, നൃത്തം എന്നിവ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. നമ്മുടെ ഉറക്ക ശീലങ്ങൾ മെച്ചപ്പെടുത്താനും നേരത്തെ ഉറങ്ങാനും ശ്രമിക്കണം. 8 മണിക്കൂർ നല്ല ഉറക്കം ഉറപ്പാക്കുക. ഇത് സമ്മർദ്ദവും അമിതവണ്ണത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു.

പച്ചക്കറികൾ, പഴങ്ങൾ, കിഡ്‌നി ബീൻസ്, ചെറുപയർ എന്നിവ പോലുള്ള ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇടത്തരം ഗ്ലൈസെമിക് ഇൻഡക്‌സ് ഭക്ഷണങ്ങളിൽ സ്വീറ്റ് കോൺ, ഏത്തപ്പഴം, അസംസ്‌കൃത പൈനാപ്പിൾ, ഉണക്കമുന്തിരി, ചെറി, ഓട്‌സ് എന്നിവ ഉൾപ്പെടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.