ഓവുലേഷൻ സമയം എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങൾ അറിയാം?

ആർത്തവചക്രത്തിലെ പ്രധാനപ്പെട്ട ഘട്ടമാണ് അണ്ഡോത്പാദനം അഥവാ ഓവുലേഷൻ. ഓവുലേഷൻ അഥവാ അണ്ഡവിസർജനം ഓവറിയിൽ നിന്നും പുറന്തള്ളപ്പെട്ട് ഫെല്ലോപിയൻ ട്യൂബിൽ എത്തുന്ന പ്രക്രിയയാണ്. ഇവിടെ വച്ച് ഈ അണ്ഡത്തിന് ബീജവുമായി സംയോജിയ്ക്കാനുള്ള സാഹചര്യമുണ്ടാകുമ്പോഴാണ് ഗർഭധാരണം സംഭവിയ്ക്കുന്നത്. 

Advertisements

28 ദിവസത്തെ ആർത്തവചക്രത്തിൽ 14-ാമത്തെ ദിവസമാകും സാധാരണ ഗതിയിൽ ഓവുലേഷൻ നടക്കുന്നത്. ഓവുലേഷൻ നടക്കുന്ന ദിവസങ്ങളിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെർവിക്കൽ മ്യൂക്കസിലെ മാറ്റങ്ങൾ (ഡിസ്ചാർജ്) ആണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്. അണ്ഡോത്പാദനം അടുക്കുമ്പോൾ, ഈസ്ട്രജന്റെ അളവ് ഉയരുകയും കൂടുതൽ ഡിസ്ചാർജ് ഉണ്ടാകുകയും ചെയ്യുന്നു. അതുപോലെ തന്നെ ഡിസ്ചാർജ് കൂടുതൽ വ്യക്തവും, മുട്ടയുടെ വെള്ളയ്ക്ക് സമാനമായ രീതിയിൽ കാണുന്നു. ഈ ദിവസങ്ങളിൽ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നു.

രണ്ട്

ശരീര താപനിലയിലെ മാറ്റങ്ങളാണ് മറ്റൊരു ലക്ഷണമെന്ന് പറയുന്നത്. ശരീര താപനില അണ്ഡോത്പാദന സമയത്ത് വർദ്ധിക്കുന്നു.

മൂന്ന്

സെർവിക്സിലെ മാറ്റങ്ങളാണ് മറ്റൊരു ലക്ഷണം. അണ്ഡോത്പാദന സമയത്ത് സെർവിക്സ് ഭാ​ഗത്ത് പതിവിലും മൃദുവും ഈർപ്പമുള്ളതുമായി മാറുന്നു. ഈ മാറ്റങ്ങൾ ബീജം അണ്ഡത്തിൽ കൂടുതൽ എളുപ്പത്തിൽ എത്തുന്നതിന് ഇടയാക്കും.

നാല്

ചിലരിൽ അടിവയറ്റിലോ പെൽവിസ് ഭാ​ഗത്തോ വേദന അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഈ വേദന പൊതുവെ ആർത്തവ വേദനയേക്കാൾ നേരിയതാണ്. കൂടാതെ അണ്ഡം പുറത്തുവിടുന്ന അണ്ഡാശയത്തിന്റെ അതേ വശത്താണ് ഇത് അനുഭവപ്പെടുന്നത്.

അഞ്ച്

ഓക്കാനവും തലവേദനയുമാണ് മറ്റൊരു ലക്ഷണം. അണ്ഡോത്പാദന സമയത്ത് ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ഓക്കാനം, തലവേദന എന്നിവയ്ക്ക് കാരണമാകും. വിട്ടുമാറാത്ത മൈഗ്രെയ്ൻ ഉള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അണ്ഡോത്പാദന സമയത്ത് കടുത്ത തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ആറ്

അണ്ഡോത്പാദന സമയത്ത് വിശപ്പ് കുറവായി തോന്നാം. അണ്ഡോത്പാദനത്തിന് തൊട്ടുമുമ്പ് ഈസ്ട്രജന്റെ അളവ് വളരെ കൂടി അളവിലായിരിക്കും.

ഏഴ്

സ്തനങ്ങളിൽ വേദന അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ഹോർമോൺ വ്യതിയാനങ്ങളുടെ മറ്റൊരു പാർശ്വഫലമാണ് സ്തനവേദന.

എട്ട്

ഈസ്ട്രജൻ, എൽഎച്ച്, പ്രൊജസ്ട്രോൺ എന്നിവയിലെ മാറ്റങ്ങൾ കാരണം അണ്ഡോത്പാദന സമയത്ത് മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് അസാധാരണമല്ല. ഉത്കണ്ഠ, വിഷാദം, അസ്വസ്ഥത,ദുഃഖം എന്നിവ അനുഭവപ്പെടാം.

Hot Topics

Related Articles