കോട്ടയം : ഇന്ത്യയിലെ മുൻനിര ഗൃഹോപകരണ നിർമ്മാതാക്കളായ പ്യൂവർ ഫ്ളയിംസ് 2024 – 25 വർഷത്തെ പ്ലാറ്റിനം ഡീലർ അവാർഡ് ഓക്സിജൻ ഗ്രൂപ്പിന് സമ്മാനിച്ചു.പ്യൂവർ ഫ്ളയിംസ് ഉപഭോക്താക്കൾക്കായി കേരളത്തിലുടനീളം വിപുലമായ വില്പ്പന ശൃംഖലയും മികച്ച വിൽപ്പനാനന്തര സേവനവുമൊരുക്കി നല്കിയതിനാണ് ഓക്സിജൻ ഗ്രൂപ്പിന് ഈ ആദരവ് ലഭിച്ചത്. കോട്ടയത്തെ ഓക്സിജൻ കോർപ്പറേറ്റ് ഹെഡ് ക്വാർട്ടർസിൽ വച് പ്യൂവർ ഫ്ളയിംസ് ബ്രാൻഡിനെ പ്രതിനിധീകരിച് ഏരിയ സെയിൽസ് മാനേജർ സുരേഷ് ബ്രാഞ്ച് മാനേജർ മണികണ്ഠൻ എന്നിവർ ഓക്സിജൻ സിഇഒ ഷിജോ കെ തോമസിന് പ്ലാറ്റിനം ഡീലർ അവാർഡ് കൈമാറി. ഓക്സിജൻ ഓപ്പറേഷൻസ് വീ.പ്പി പ്രവീൺ പ്രകാശ്, ഹോം അപ്ലൈൻസസ്സ് ക്യാറ്റഗറി ഹെഡ് ഹരി എന്നിവർ പങ്കെടുത്തു.
Advertisements