ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം:ഓക്സിജൻ ലഭിച്ചില്ലയെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് ആരോഗ്യ മന്ത്രി

പത്തനംതിട്ട : തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്ത് ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ ഓക്സിജൻ ഉണ്ടായിരുന്നുവെന്നും അസഹ്പത്രിയിൽ എത്തും മുൻപേ രോഗി മരിച്ചിരുന്നെനും മന്ത്രി പറഞ്ഞു. രോഗിയെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷമാണു രോഗി മരിച്ചതെന്ന് റിപ്പോർട്ടുമുണ്ട്.ഞായറാഴ്ചയാണ് സംഭവം. വെൺപാല സ്വദേശി രാജനാണ് മരിച്ചത്. സംഭവത്തിൽ തുടരന്വേഷണം നടത്തുവാൻ ഇതിനോടകം മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ ഉണ്ടായിരുന്ന ആംബുലൻസിൽ തന്നെയാണ് രാജനെ വണ്ടാനത്തേക്ക് റെഫർ ചെയ്തതെന്നും ആശുപത്രിയിൽ എത്തിയപ്പോഴേക്കും രാജന്റെ നില അതീവ ഗുരുതരമായിരുന്നെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറയുന്നുണ്ട്.ആരോഗ്യമന്ത്രിയുടെ ചിത്രങ്ങൾ കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ ഇതിനോടകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവല്ലയിൽ സമരം സംഘടിപ്പിച്ചു. ബിജെപിയും മന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles