കോട്ടയം : മെഡിക്കൽ കോളജിന് അടുത്ത് അമഞ്ചേരി കവലയിൽ നിന്ന് കാരിത്താസ് ജംഗ്ഷനിലേക്ക് പോകുന്ന വഴിയിയിലുള്ള റെയിൽവേ ലെവൽ ക്രോസ് യാത്രാ യോഗ്യമാക്കുവാൻ വേണ്ടി; റെയിൽവേ വകുപ്പ് നിർമിച്ച മേൽപ്പാലത്തിൻ്റെ പണി തീർന്നിട്ട് ഏതാണ്ട് നാല് വർഷമായെങ്കിലും; അപ്രോച്ച് റോഡുണ്ടാക്കാൻ കേരള സർക്കാരിന് ഇന്നേവരെ കഴിഞ്ഞിട്ടില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ
പി.സി. തോമസ്.കോട്ടയത്തു മാത്രമല്ല, എറണാകുളം ജില്ലയിൽ മുളന്തുരുത്തിക്ക് സമയവും ഇതുപോലെ തന്നെ ഒരു റെയിൽവേ മേൽപ്പാലം പണിതീർത്തിട്ട് ആകാശത്തിൽ തങ്ങി നിൽക്കുകയാണ്. അവിടെയും കേരള സർക്കാർ അപ്പ്രോച്ച് റോഡ് ഉണ്ടാക്കുന്നില്ല. നാലുവർഷം ആയിട്ടും പാലം ആകാശത്തിൽ നിൽക്കുന്നു.ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയിൽ വളരെയധികം മേൽപ്പാലങ്ങൾ ഇനിയും ലഭിക്കേണ്ടതായിട്ടുണ്ട്. എന്നാൽ കേരള സർക്കാരിൻ്റെ ഈ രീതി തുടർന്നാൽ പുതിയ മേൽപ്പാലങ്ങൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അനുവദിച്ചു കിട്ടുമോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പി. സി തോമസ് പറഞ്ഞു.
ആറാം തീയതി കോട്ടയം ജില്ലയിലെ അമഞ്ചേരി പാലത്തിന് സമീപം ജനകീയ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.