ഗാന്ധിനഗർ.പ്രശസ്ത ഭിഷഗ്വരനും കോട്ടയം മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പാളുമായിരുന്ന ഡോ.പി ജി രാമകൃഷ്ണപിള്ളയെ പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിൻ്റെ ആരോഗ്യ ഉപദേശക പാനലിലെ അംഗമായി നിയമിച്ചു.
Advertisements
ഗവർണ്ണർ ഇതു സംബന്ധിച്ച് ഡോ.പി ജി ആറിന് സമ്മതം ചോദിച്ച് കത്തയയ്ക്കുകയും അദ്ദേഹം സമ്മതിക്കുകയുമായിരുന്നു. ഡോ. പി ജി ആർ വൈദ്യരംഗത്തിനു നല്കിയ മഹത്തായ സംഭാവനയുടെയും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തന മികവിൻ്റെയും അടിസ്ഥാനത്തിലാണ് പാനലിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചത്.