ഗാന്ധിനഗർ : ധന്വന്തരി സെക്രട്ടറിയും കോട്ടയം മെഡിക്കൽ മുൻസൂപ്രണ്ടും ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ പി കെ ബാലകൃഷ്ണന് ധന്യന്തരി ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. ധന്യന്തരിഹാളിൽ നടന്ന സമ്മേളനം നവജീവൻ ട്രസ്റ്റി പി യു തോമസ് ഉദ്ഘാടനം ചെയ്തു. പുതിയ സെക്രട്ടറിയായി ചുമതലയേറ്റ ഡോ സാംക്രിസ്റ്റി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപട്ടികജാതി വികസന ഓഫീസർ സുനിൽ, ബേബി പ്രസാദ്, പി ഷൺമുഖൻ, ജോസ് പഴയം പള്ളി, മാനേജർ പി ആർ രജ്ഞിത്, രാജേഷ് കണ്ണാമ്പടം, ഇ ആർ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.15വർഷക്കാലം സെക്രട്ടറി പദത്തിലിരിക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ഡോ പി കെബാലകൃഷ്ണൻ പറഞ്ഞു.
Advertisements