കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ 20 ആം വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ സ്ഥാനാർത്ഥിയെ തീരുമാനിച്ച് യുഡിഎഫ്. സിപിഎമ്മിന്റെ സിറ്റിംങ് സീറ്റിൽ കനത്ത പോരാട്ടം കാഴ്ച വയ്ക്കുന്നതിന്റെ ഭാഗമായി യുവ സ്ഥാനാർത്ഥിയെ തന്നെയാണ് യുഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. മഞ്ജു രാജേഷിനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മുൻ തിരഞ്ഞെടുപ്പുകളിൽ 100 ന് മുകളിൽ ഭൂരിപക്ഷത്തിൽ എൽഡിഎഫ് തിരഞെടുക്കപ്പെട്ട സീറ്റിലാണ് ഇക്കുറി കനത്ത മത്സരം ഒരുക്കി യുഡിഎഫ് രംഗത്ത് എത്തിയിരിക്കുന്നത്. എൽഡിഎഫ് അംഗം ജോലി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗത്വം രാജിവച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മറ്റ് രണ്ടു മുന്നണികളും സ്ഥാനാർത്ഥി ആരെന്ന ചർച്ചകൾ ആരംഭിക്കും മുൻപ് തന്നെ ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു.