മാട്ടുപ്പെട്ടിയിലെ ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങി പടയപ്പ; തുരത്തി നാട്ടുകാർ

മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ് ഇന്നലെ രാത്രി കാട്ടാന എത്തിയത്. ആളുകൾക്കിടയിലൂടെ എത്തിയ പടയപ്പയെ ബഹളം വെച്ച് തുരത്തുകയായിരുന്നു. ദേവികുളം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ആന എത്തിയത്. ഇതിന് മുൻപും പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.

Advertisements

കഴിഞ്ഞ ഡിസംബറില്‍ ആന മൂന്നാറിലെ ഗൂഡാര്‍വിള എസ്റ്റേറ്റിലെത്തി വ്യാപക കൃഷിനാശം വരുത്തിയിരുന്നു. ആളുകൾ ബഹളംവെച്ചതോടെ റോഡിലേക്കിറങ്ങിയ പടയപ്പ ഏറെ സമയത്തിന് ശേഷമാണ് കാടുകയറിയത്. ഈ സംഭവത്തിന് മുമ്പ് നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിൽ വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസിനു മുന്നിൽ പടയപ്പ പ്രത്യക്ഷപ്പെട്ടിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂൾ വിട്ട് വരുന്ന വഴിയിലാണ് സംഭവമുണ്ടായത്. ആനയെ കണ്ട് ബസ് നിർത്തിയെങ്കിലും, ആന ബസിനു മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികൾ പേടിച്ച് നിലവിളിച്ചു. പിന്നീട് ബസ് പുറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

Hot Topics

Related Articles