വിപണി സാധ്യത ഉള്ള നെൽവിത്തുകൾ ലഭ്യമാക്കണം : കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

കോട്ടയം : അപ്പർ കുട്ടനാട്ടിൽ വിരിപ്പുകൃഷി ആര൦ഭിക്കാൻ കർഷകർ തയ്യാറെടുക്കുന്ന സാഹജരൃത്തിൽ വിപണിയിൽ ഡിമാൻഡ് ഉള്ള വടിഅരിയുടെ വിത്തുകളോ വെള്ള അരിയുടെ വിത്തുകളോ കർഷകർക്ക് ലഭ്യമാക്കാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു. നിലവിൽ ഉണ്ട അരി വിഭാഗത്തിൽ പെടുന്ന ഉമാ എന്ന ഇന൦ വിത്തുകളാണ് കൃഷി വകുപ്പ് നൽകി വരുന്നത് കൃഷി ചെയ്ത കർഷകർ പോലും ഈ അരി ഭക്ഷണത്തിന് ഉപയോഗിക്കുന്നില്ല.

Advertisements

വടിനെല്ലിന് വിപണിയിൽ നാൽപ്പത് രൂപയിക്ക് മുകളിൽ ലഭിക്കുബോൾ ഉമ നെല്ല് മില്ലുടമകളുടെ തലയിൽ കെട്ടി വയ്ക്കുകയാണ്. പുഞ്ച കൃഷി ചെയ്ത നെല്ലിന്റെ പണം മാസങ്ങളായിട്ടും ലഭിക്കാത്ത കർഷകരാണ് കടം വാങ്ങി വിരിപ്പുകൃഷി ഇറക്കുന്നത്. കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിത്തു ഗവേഷണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരും അന്യ സംസ്ഥാന അരിലോബിയും തമ്മിലുള്ള ഒത്തുകളിയാണ് വിപണന സാധ്യത ഉള്ള നെൽ വിത്തുകൾ കർഷകർക്ക് ലഭ്യമാക്കാൻ തടസമാകുന്നത്.

Hot Topics

Related Articles