അയ്മനം: പാടശേഖരങ്ങളുടെ പുറം ബണ്ടിനു സംരക്ഷണ ഭിത്തി നിർമ്മിക്കുവാൻ കൂടുതൽ ഫണ്ട് അനുവദിക്കുവാൻ ഗവണ്മെന്റിനോട് ആവശ്യപ്പെടുമെന്നും അതിനു വേണ്ടി ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്തംഗം പ്രൊഫ.റോസമ്മ സോണി പറഞ്ഞു. അയ്മനം പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, പത്ത് വാർഡുകളിൽപ്പെടുന്ന ഇരവീശ്വരം പാടശേഖരത്തിലെ തോടിന്റെ മോട്ടോർ തറ ഭാഗത്തും മുട്ടോഴി-ചാമത്തറ ഭാഗത്തുമായി നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ നിർമ്മാണോദ്ഘാടനം പ്രൊഫ.റോസമ്മ സോണി നിർവഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം ബിജു മാന്താറ്റിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമടം, ഗ്രാമ പഞ്ചായത്തംഗം ജയൻ കുടമാളൂർ, റൂബിച്ചൻ കുന്നുംപുറത്ത്, രഘു കുമാർ, ഡോ. പുഷ്കല, ജയചന്ദ്രൻ കണ്ണമത്ര എന്നിവർ പ്രസംഗിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. റോസമ്മ സോണി യുടെ ഡിവിഷൻ വികസന ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപയാണ് സംരക്ഷണ ഭിത്തിക്ക് അനുവദിച്ചിരിക്കുന്നത്.