കടുത്തുരുത്തി: നെല്ല് സംഭരണത്തിന് കേന്ദ്ര സർക്കാർ നൽകിയ പണം തീർന്നു, ഇനി കർഷകർക്ക് വീണ്ടും പഴയതുപോലെ പണം ബാങ്കുകളിൽ നിന്നും വായ്പയായി നൽകും. ഒന്നാം സീസണിൽ സംഭരിച്ച നെല്ലിൻ്റെ പണം കേരള ബാങ്ക് വഴി വായ്പയായാണ് നൽകിയിരുന്നത്. എന്നാൽ പുഞ്ചക്കൃഷിയുടെ വിളവെടുപ്പിൽ ആദ്യഘട്ടം സപ്ലൈക്കോ കർഷകർക്ക് നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് പണം നൽകിയിരുന്നു. കേന്ദ്ര സർക്കാർ നൽകിയ 378 കോടി രുപാ തീർന്നതോടെ പണം വിതരണം നിലച്ചു.
മാർച്ച് 27 വരെ സംഭരിച്ച നെല്ലിൻ്റെ പി.ആർ.എസ്. ലഭിച്ചവർക്കാണ് പണം നൽകിയത്. ഇനിയുള്ളവർക്ക് പി.ആർ.എസ്. ബാങ്കുകളിൽ നൽകി പഴയത് പോലെ വായ്പയായി എടുക്കാം. ഇതിനായി ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് നടപടികൾ പുർത്തിയായി വരുന്നു. ഇനി ഏകദേശം 1000 കോടി രൂപായെങ്കിലും വേണം കർഷകർക്ക് നൽകാൻ. ഇതുവരെ നെല്ല് സംഭരിച്ച വകയിൽ 780 കോടി രൂപായാണ് നൽകുവാനുളളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര സർക്കാരിൻ്റെ വിഹിതം ലഭിച്ചെങ്കിലും കേരള സർക്കാർ പ്രഖ്യാപിച്ച സബ്സിഡി ഉൾപ്പെടെ സപ്ലൈക്കോയ്ക്ക് നൽകാനുള്ള കുടിശിക പൂർണ്ണമായി ലഭിച്ചാൽ നെല്ലിൻ്റെ വില വിതരണം സുഗമമായി നടക്കും. നിലവിലെ സർക്കാരിൻ്റെ സാമ്പത്തിക നില അനുസരിച്ച് സംസ്ഥാനത്ത് നിന്ന് പണം ലഭിക്കുമെന്ന പ്രതിക്ഷ’ സപ്പെക്കോയ്ക്ക് ഇല്ല. അതാണ് ബാങ്കുകളുടെ കൺസോർഷ്യത്തെ സമീപിച്ചിരിക്കുന്നത്.