വൈക്കം : റിട്ട. ബി.ഡി.ഒയും വിശ്വഹിന്ദു പരിഷത്ത് മുൻ ജില്ലാ സെക്രട്ടറിയുമായ തെക്കേനട ലീലാ നിവാസിൽ (തുണ്ടത്തിൽ) കെ.പത്മനാഭൻ നായർ (90) അന്തരിച്ചു.
നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് കൂടിയാണ്. കിസാൻ സംഘ് ജില്ലാ പ്രസിഡന്റ്, ഭാരതീയ വിചാര കേന്ദ്രം, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ താലൂക്ക് സെക്രട്ടറിയായിരുന്നു. പ്രമുഖ മതപ്രഭാഷകൻ കൂടിയായിരുന്ന അദ്ദേഹം ജന്മഭൂമിയിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.സംസ്കാരം നാളെ ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാര്യ: പരേതയായ ലീലാമണി (റിട്ട. ദേവസ്വം ഡപ്യൂട്ടി കമ്മീഷണർ). മക്കൾ: രാധികാദേവി (ദുബായ്), ജയകൃഷ്ണൻ (ബിസിനസ്), ഹേമ സി.നായർ (അധ്യാപിക, ബാബുജി സ്കൂൾ, കൂത്താട്ടുകുളം). മരുമക്കൾ: കുമാർ ദാസ് കോയിക്കൽ (ദുബായ്), എം.എസ് ഗിരിജ (കേരള വാട്ടർ അതോറിട്ടി), ജയകൃഷ്ണൻ തയ്യിൽ (സുദർശന ട്രേഡേഴ്സ്, തൊടുപുഴ).