പാകിസ്ഥാനി ബോട്ടില്‍ നിന്ന് 600 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി : 14 പേർ കസ്റ്റഡിയിൽ 

അഹമ്മദാബാദ് : ഗുജറാത്തില്‍ 600 കോടി വിലമതിക്കുന്ന മയക്കുമരുന്ന് കോസ്റ്റ്‌ഗാർഡ് പിടികൂടി. 86 കിലോഗ്രാം വരുന്ന മയക്കുമരുന്നാണ് പാകിസ്ഥാനി ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത്.ബോട്ടിലുണ്ടായിരുന്ന 14 പേരെ കസ്റ്റഡിയിലെടുത്തു.

Advertisements

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡും നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ചേർന്ന് കടലില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാർഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കപ്പലുകളും വിമാനങ്ങളും വിന്യസിച്ചായിരുന്നു കോസ്റ്റ്‌ഗാർഡിന്റെ ഓപ്പറേഷൻ. കോസ്റ്റ്‌ഗാർഡിന്റെ രജത്രാൻ എന്ന കപ്പലാണ് ഓപ്പറേഷനില്‍ പ്രധാന പങ്കുവഹിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന എൻ.സി.ബിയുടെയും എ.ടി.എസിന്റെയും പ്രത്യേക സംഘം ബോട്ടില്‍ കയറി മയക്കുമരുന്നിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയായിരുന്നു. പിടിച്ചെടുത്ത പാകിസ്ഥാനി ബോട്ടും കസ്റ്റഡിയിലെടുത്തവരെയും കൂടുതല്‍ അന്വേഷണത്തിനായി പോർബന്ധറിലേക്ക് കൊണ്ടുപോയി.

Hot Topics

Related Articles