പാക്കിൽ പൂവൻതുരുത്ത് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വീടിന്റെ മതിലിൽ ഇടിച്ചു കയറി; അപകടത്തിൽ കാർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച കാർ

കോട്ടയം: പാക്കിൽ പൂവൻതുരുത്ത് റോഡിൽ പൂവൻതുരുത്ത് മേൽപ്പാലത്തിനു സമീപം നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയുടെ മതിലിൽ ഇടിച്ചു. ടെലഫോൺ പോസ്റ്റിൽ ഇടിച്ചു നിയന്ത്രണം നഷ്ടമായ കാറാണ് റോഡരികിലെ മതിൽ തകർത്തത്. അപകടത്തിൽ കാറിലുണ്ടായിരുന്ന വയോധികയ്ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് നാലരയോടെ കോട്ടയം കഞ്ഞിക്കുഴി – ചിങ്ങവനം റോഡിൽ പൂവൻതുരുത്ത് മേൽപ്പാലത്തിനു സമീപമായിരുന്നു അപകടം. കഞ്ഞിക്കുഴിയിൽ നിന്നും മാവേലിക്കരയിലേയ്ക്കു പോകുകയായിരുന്ന തിരുവനന്തപുരം കവടിയാർ സ്വദേശികളായ സംഘമാണ് കാറിലുണ്ടായിരുന്നത്. പൂവൻതുരുത്ത് മേൽപ്പാലത്തിനു സമീപത്തു വച്ച് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ആദ്യം ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തെന്നി മാറിയ കാർ പിന്നീട് വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. സംഭവത്തെ തുടർന്ന് പൂവൻതുരുത്ത് റോഡിൽ ഗതാഗത തടസവും ഉണ്ടായി.

Advertisements

Hot Topics

Related Articles