പാലാ : രാമപുരത്തിന് സമീപം ചൂരപേട്ട വളവിൽ കാർ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ചു യുവതിക്ക് ദാരുണാന്ത്യം. കോട്ടയം തെള്ളകം സ്വദേശി ജോസ്നയാണ് മരിച്ചത്. സുഹൃത്ത് നീതുവിന് പരിക്കേറ്റു.
Advertisements
കാർ ഓടിച്ചിരുന്ന വേളൂർ സ്വദേശി രഞ്ജിത്ത്, കാണക്കാരി സ്വദേശി ജോജോ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു അപകടം. മെഡിക്കൽ റെപ്രസൻ്റേറീവായി ജോലി ചെയ്യുന്ന സംഘം തൊടുപുഴയിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് വരികയായിരുന്നു. രാമപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.