പാലാ അൽഫോൻസാ കോളേജിന്റെയും ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും നേതൃത്വത്തിൽ നടന്നുവന്ന സമ്മർ ക്യാമ്പ് സമാപിച്ചു

പാലാ :പാലാ അൽഫോൻസാ കോളേജിന്റെയും ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും നേതൃത്വത്തിൽ അൽഫോൻസാ കോളേജിൽ 8-ആം ക്ലാസ്സ്‌ മുതൽ 12-ആം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കായ് പത്തു ദിവസമായി നടന്ന സമ്മർ ക്യാമ്പ് സമാപിച്ചു.

Advertisements

സമാപന സമ്മേളനത്തിന്റെയും കുട്ടികൾക്കുള്ള സിർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉൽഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ മിനിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലയൻസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ഡോ. സിസ്റ്റർ മഞ്ജു എലിസബേത് കുരുവിള , ഡോ. സോണിയ സെബാസ്റ്റ്യൻ, മിസ് ഷീന സെബാസ്റ്റ്യൻ, സിസ്റ്റർ ജെയിമി എബ്രഹാം, ദീപ ജോസ് എന്നിവർ ആശംസകൾ നേർന്നു. പരിപാടിയിൽ സമ്മർ ക്യാമ്പിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച കുട്ടികളെ ആദരിച്ചു.

Hot Topics

Related Articles