പാലാ: കൊല്ലപ്പിള്ളിയിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന ടിപ്പറിനു പിന്നിലിടിച്ച് ഡ്രൈവർ മരിച്ചു. കൊല്ലപ്പിള്ളി കടനാട് കവലയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ട ടിപ്പർ ലോറിയിൽ ഇടക്കുകയായിരുന്നു. കുടയത്തൂർ കോളപ്ര സ്വദേശിയായ ഡ്രൈവർ പുളിയമ്മാക്കൽ ഗിരീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.20നായിരുന്നൂ അപകടം. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഗിരീഷിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചു.
കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടം ഉണ്ടായത്. മേലുകാവ് ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബന്ധുവായ യുവാവിനൊപ്പം ഡയാലിസിസിനായി പല മരിയൻ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഡ്രൈവർ ഇരുന്ന ഭാഗം ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. ഡോ കിഡ്‌നി രോഗിയായ ഗിരീഷ് ബുധനാഴ്ചയും ശനിയാഴ്ചയും ഡയാലിസിസ് നടത്തി വരികയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലുകാവ് പോലീസ് സ്ഥലത്തെത്തി.