പാലാ : ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ ആൽബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്.ഭരണങ്ങാനം അമ്പലക്കടവിന് സമീപത്ത് നിന്നുമാണ് മൃതദേഹം കിട്ടിയത്. വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട വിലങ്ങുപാറ കടവിൽ നിന്നും 200 മീറ്റര്‍ മാത്രം മാറിയാണ് മൃതദേഹം ലഭിച്ചത്. ഇന്നലെയും ഇന്നുമായി പലതവണ ഈ ഭാഗത്ത് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. അതേ സമയം ആൽബിനോപ്പം ഒഴുക്കിൽപ്പെട്ടഅടിമാലി കരിങ്കുളം കയ്പ്ലാക്കൽ അമൽ കെ ജോമോനായുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനായി പാലാ കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ ഷട്ടർ തുറന്നു.
Advertisements