കോട്ടയം : പാലായിൽ കൃഷിയിടത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെടുത്തു. ആർ വി ജംഗ്ഷന് സമീപം കൃഷിയിടത്തിൽ കപ്പകൃഷിക്കായി ജെസിബി ഉപയോഗിച്ച് മണ്ണ് ഇളക്കുന്നതിനിടയിലാണ് വിഗ്രഹങ്ങൾ കിട്ടിയത്. ശിവലിംഗവും പാർവ്വതീദേവിയുടെ വിഗ്രഹവുമാണ് ലഭിച്ചത് നൂറിലധികം വർഷങ്ങൾക്കു മുൻപ് ഇവിടെ നിലനിന്നിരുന്ന തങ്ങളത്ത് മഹാദേവക്ഷേത്രം പിന്നീട് നാമാവശേഷമായിപ്പോയിരുന്നു തണ്ടളത്ത് മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട വിഗ്രഹങ്ങളാണ് ലഭിച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പൂതപ്പാടി ഇല്ലം വക ക്ഷേത്രമായിരുന്നു. നല്ല രീതിയിൽ നടന്നു വന്ന ക്ഷേത്രം .പിന്നീട് നാശത്തിലേക്കു നീങ്ങുകയും ക്ഷേത്രസ്വത്തുക്കൾ അന്യാധീന പ്പെടുകയും ചെയ്തു.
ക്ഷേത്രമിരുന്ന പ്രദേശം കൈവശമുണ്ടായിരുന്ന കുടുംബം പ്രസ്തുത സ്ഥലം ബിഷപ് സ് ഹൗസിന് വിൽക്കുകയും ചെയ്തു. ഇപ്പോൾ കപ്പകൃഷിയായി മണ്ണനീക്കിയ പ്പൊഴാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്
ശിവലിംഗത്തിന് കേടുപാട് പറ്റിയിട്ടുണ്ട്. ‘വിവരമറിഞ്ഞ് ഭക്തരെത്തി ദീപം തെളിച്ചു.
കഴിഞ്ഞ ആറുമാസം മുമ്പ് വെള്ളപ്പാട് ക്ഷേത്രത്തിൽ പ്രസിദ്ധജ്യോതിഷൻ വടകര ചോറോട് ശ്രീനാഥ് പണിക്കർ നടത്തിയ താംബൂല പ്രശ്നത്തിൽ വിഗ്രഹങ്ങൾ കണ്ടെത്തുമെന്നതടക്കമുള്ള പ്രവചനങ്ങൾ നടത്തിയിരുന്നു. പ്രവചനം ഇപ്പോൾ യാഥാർത്ഥ്യമായതായി ഭക്തർ പറയുന്നു.
നിലവിൽ വിഗ്രഹങ്ങൾക്കു മുമ്പിൽ നിലവിളക്കുതെളിച് പ്രാർത്ഥന നടത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനിയുളള നടപടിക്രമങ്ങളെ ക്കുറിച്ച് ആചാര്യന്മാരുമായി കൂടിയാലോചിച്ച് തീരുമാന മെടുക്കുമെന്ന്
വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേൽശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു. നാമാവശേഷമായിപ്പൊയ നിരവധി ക്ഷേത്രങ്ങൾക്കിടയിൽ നിന്നും തണ്ടളത്ത് മഹാദേവ ക്ഷേത്ര ചരിത്രം ഇപ്പോൾ ജനശ്രദ്ധയിലെത്തുകയാണ്.