മോൻസൻ മാവുങ്കലിന്റെ ഫോട്ടോ മോർ ഫ് ചെയ്ത മഹിളാ കോൺഗ്രസ് നേതാവ് ജയിലിലേയ്ക്ക് ; പാലായിലെ മോർഫിംങ്ങ് വീരനെ കൈക്കുമ്പിളിൽ കൊണ്ടു നടന്ന് കോൺഗ്രസ്; സഞ്ജയ് സഖറിയാസിനെ രക്ഷിക്കാൻ കോൺഗ്രസിന്റെ പൊലീസ് സ്റ്റേഷൻ മാർച്ച്

പാലാ : മോൻസൻ മാവുങ്കലിന്റെ ഫോട്ടോ മോർഫ് ചെയ്ത വനിതാ കോൺഗ്രസ് നേതാവ് ജയിലിലേയ്ക്ക് പോകാനൊരുങ്ങുമ്പോൾ സമാന കുറ്റം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ സംരക്ഷിക്കാൻ കോൺഗ്രസ് രംഗത്ത്. മന്ത്രി ശിവൻ കുട്ടിയും മോൻസൻ മാവുങ്കലും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച , മഹിളാ കോൺഗ്രസ് നേതാവ് ഷീബ രാമചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ, സമാന കുറ്റം ചെയ്ത സഞ്ജയ് സഖറിയയെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

മന്ത്രി വി.ശിവൻകുട്ടിയും , തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ ഷീബ രാമചന്ദ്രന്റെ ഫെയ്സ്ബുക്ക് പേജ് വഴി പ്രചരിച്ചിരുന്നു. ഈ ചിത്രം വ്യാജമായി നിർമ്മിച്ചതാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഷീബയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ ഷീബ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സമാന കേസിൽ 14 ദിവസം റിമാൻഡിൽ കഴിഞ്ഞ യുത്ത് കോൺഗ്രസ് നേതാവ് സഞ്ജയ് സഖറിയാസ് പ്രതിയായ സൈബർ കേസ് വഴിതിരിച്ചുവിടാനാണ് ഇപ്പോൾ കോൺഗ്രസ് പരിശ്രമം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെഎം ചാണ്ടിയുടെ കൊച്ചുമകനും ഇടപ്പള്ളി പി.ഇ.ഇ.പി. എൽ ഓട്ടോമേഷൻ കമ്പനിയുടെ ഡയറക്ടറുമായ സഞ്ജയ് സഖറിയാസ് പ്രതിയായ സൈബർ കേസ് ഏതുവിധേനയും വഴിതിരിച്ചുവിടാൻ കോൺഗ്രസ് പാർട്ടിയുടെ വിഫലശ്രമം. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടും ജാമ്യം കിട്ടാതെ സഞ്ജയ് സഖറിയാസ് അടുത്തിടെ ജയിലിൽ പോയിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള ജന നേതാക്കളെയും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അടക്കമുള്ള മതമേലധ്യക്ഷന്മാരേയും നവ മാധ്യമങ്ങൾ വഴി അതി മ്ലേച്ഛമായ വിധത്തിൽ അപമാനിച്ചതിനും വ്യക്തിഹത്യ നടത്തിയതിനും പാലാ പൊലീസ് ചാർജ് ചെയ്ത കേസിൽ ആയിരുന്നു സഞ്ജയ് റിമാൻഡിൽ പോയത്. ഈ സംഭവത്തിൽ കോൺഗ്രസ് പാർട്ടി സഞ്ജയ് സഖറിയാ സിനെ സംരക്ഷിക്കാൻ പരിശ്രമിച്ചത് പൊതുസമൂഹത്തിൽ നിന്നും അവമതിപ്പ് ഉണ്ടായിരുന്നു. ഇതിനെ മറികടക്കുവാൻ വേണ്ടിയാണ് ഇന്ന് നാടകീയമായി പാലാ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുവാനും അതിൽ ക്രമസമാധാനപ്രശ്നം ഉണ്ടാക്കി പോലീസിനെ ആക്രമിച്ച്, സൈബർ കേസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതിന് പേരിലുണ്ടായ അപമാനം വഴിതിരിച്ചുവിടാനും ശ്രമിക്കുന്നതായി വാർത്ത പരന്നിരിക്കുകയാണ്.

ഡിസിസി പ്രസിഡണ്ട് തന്നെ സഞ്ജയെ സംരക്ഷിക്കുവാൻ രംഗത്ത് വന്നിട്ടും പൊതുസമൂഹത്തിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല എന്നുള്ളത് കോൺഗ്രസ് പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് സഹതാപം സൃഷ്ടിക്കുവാനും പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി ക്രമ സമാധാന അന്തരീക്ഷം തകർക്കുവാനും ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് പാലായിലെ എൽഡിഎഫ് നേതൃത്വം ഉയർത്തിയിരിക്കുന്ന ആരോപണം.

Hot Topics

Related Articles