അപകടദിനത്തിൽ പാലായിലെ മൂന്നാം അപകടത്തിലും മരണം; പെട്ടി ഓട്ടോ മറിഞ്ഞ് പരിക്കേറ്റയാളും മരിച്ചു; മരിച്ചത് ഈരാറ്റുപേട്ട സ്വദേശി

കോട്ടയം: പാലായിൽ ഇന്നലെ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ഇതോടെ അപകടദിവസമായ ചൊവ്വാഴ്ചയുണ്ടായ മൂന്ന് അപകടങ്ങളിലായി രണ്ടു പേരാണ് പാലായിൽ മരിച്ചത്. തലക്ക് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി ജബ്ബാർ ആണ് മരിച്ചത്.

Advertisements

ജബ്ബാറിന് ഒപ്പമുണ്ടായിരുന്ന റഹിം ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അരുണാപുരത്തിനും പുലിയന്നൂർ കാണിക്കമണ്ഡപം ജംഗ്ഷനും ഇടയിലാണ് ഇന്നലെ വൈകുന്നേരം അപകടമുണ്ടായത്. ആക്രിസാധനങ്ങളുമായി പോകുകവേയാണ് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുലിയന്നൂർ അരുണാപുരം ഗസ്റ്റ് ഹൗസ് റോഡും, ഏറ്റുമാനൂർ റോഡും സംഗമിക്കുന്ന ഭാഗം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതേ തുടർന്ന് ഇവിടെ റൗണ്ടാന നിർമ്മിക്കുമെന്ന് മാണി സി.കാപ്പൻ എം എൽ എ അറിയിച്ചു. പുലിയന്നൂരിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിലും ഒരാൾ മരിച്ചിരുന്നു. മേവിട സ്വദേശി ജോസഫാണ് മരിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.