പാലായിലും പരിസരത്തും കഞ്ചാവ് വിൽപ്പന : യുവാവ് കഞ്ചാവ് കേസിൽ  പിടിയിൽ

കോട്ടയം : പാലായിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന പ്രതി അറസ്റ്റിൽ. രാമപുരം വില്ലേജിൽ   രാമപുരം കരയിൽ   പുളിക്കൽ അരുൺ (23) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം   ജില്ലയിൽ നടത്തുന്ന എൻ.ഡി.പി.എസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി  പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ പി തോംസന്റെ നേതൃത്വത്തിൽ എസ് ഐ അഭിലാഷ് എംഡി, ഷാജി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു കെ തോമസ്, സിപിഒ  ജോഷി മാത്യു രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles