പൊന്നിൽ മിന്നി പാലാ ! മൂന്നാം തവണയും പാലായ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് : കോട്ടയം ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റിന് സമാപനം 

കോട്ടയം : ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും  വേണ്ടി എല്ലാവർഷവും നടത്തിവരുന്ന ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5 മണിക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് നടന്നു. സമാപന സമ്മേളനത്തിന്റെ ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ  ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഓവറോള്‍ ചാമ്പ്യന്‍ഷിപ്‌ പാലാ സബ് ഡിവിഷന്‍ കരസ്ഥമാക്കി. സ്പോർട്സ് മീറ്റിൽ വിജയികളായവർക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

Advertisements

Hot Topics

Related Articles