പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം : രക്ഷപെടുത്താൻ എത്തിയ പിതാവിനെ കോടാലിയ്ക്ക് വെട്ടി : അറുപതുകാരൻ പിടിയിൽ

കോട്ടയം: പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റില്‍. പൂവരണി പൂവത്തോട് ഭാഗത്ത് കണ്ണമ്പുഴയില്‍ വീട്ടില്‍ ടോമി(60)യെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും രക്ഷിക്കാന്‍ എത്തിയ പിതാവിനെ കോടാലികൊണ്ട് വെട്ടുകയുമായിരുന്നു. പിന്നീട് ബഹളം വച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisements

ചൊവ്വാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലിലില്ലാത്ത സമയത്തായിരുന്നു ടോമിയുടെ അതിക്രമം. ഈ സമയം പെണ്‍കുട്ടിയും മറ്റൊരു കുട്ടിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അയല്‍പക്കത്തു നിന്നും വീട്ടിലെത്തിയ പ്രതി മുന്‍വാതിലില്‍ കൊട്ടിയ ശേഷം പിന്‍വാതിലിലൂടെ വീട്ടില്‍ അതിക്രമിച്ച്‌ കയറുകയായിരുന്നു. പെണ്‍കുട്ടിയെ കടന്നുപിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടികള്‍ അലറിക്കരഞ്ഞതോടെ ബഹളം കേട്ട് അടുത്ത പുരയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന പിതാവ് ഓടിയെത്തുകയായിരുന്നു. മകളെ രക്ഷിക്കാനടുത്ത പിതാവിനെ ടോമി കൈയ്യില്‍ കിട്ടിയ കോടാലികൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് ബഹളം വച്ച്‌ പ്രതി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ച ഉടന്‍ തന്നെ പാലാ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു. മുന്‍പും ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോടാലിക്കുള്ള വെട്ടിന് ഭാഗ്യത്തിനാണ് കുട്ടിയുടെ പിതാവിന്റെ ജീവന്‍ രക്ഷപെട്ടത്. പോക്സോയ്ക്ക് പുറമെ വധശ്രമത്തിനും ഭവനഭേദനത്തിനും കേസെടുത്തതായി പാലാ എസ്.എച്ച്‌.ഒ കെ പി ടോംസൺ ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു.

Hot Topics

Related Articles