പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ പുതിയ മൂന്ന് ലാബുകളുടെ ഉദ്ഘാടനവും വെഞ്ചിരിപ്പു കർമ്മവും കോളേജ് രക്ഷാധികാരിയും പാലാ രൂപതാധ്യക്ഷനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ഓട്ടോണമസ് പദവി കരസ്ഥമാക്കിയതിനു ശേഷമുള്ള കോളേജി ന്റെ വളർച്ചയുടെ ശ്രദ്ധേയമായ ചുവടുവയ്പുകളിലൊന്നാണ് ഈ സംരംഭമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൈക്കോളജി, ഫുഡ് സയൻസ്, കംപ്യൂട്ടർ ലാബുകളാണ് പുതിയതായി പണികഴിപ്പിച്ചത്. അറുപത് കംപ്യൂട്ടറുകൾ ഉൾക്കൊള്ളുന്നതും പൂർണ്ണമായി ശീതീകരിച്ചതുമായ ലാബ് നാല്പത്തിയഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. കോളേജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ.സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ മാത്യു ആലപ്പാട്ടുമേടയിൽ, അക്കാഡമിക് ഡീൻ ഡോ. ബിജു കെ. സി, പരീക്ഷ കൺട്രോളർ പ്രൊഫ. ഡോ. റ്റോജി തോമസ്, ഐ.ക്യു.എ.സി കോർഡിനേറ്റർ പ്രൊഫ. ഡോ. തോമസ് വി. മാത്യു എന്നിവർ പ്രസംഗിച്ചു.
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ പുതിയ 3 ലാബുകളുടെഉദ്ഘാടനവും വെഞ്ചിരിപ്പു കർമ്മവും
