പാലാ: മാർച്ച് 8 ലോക വനിതാ ദിനത്തിൽ പാലാ മരിയ സദനത്തിൽ വനിതാ ദിന ആഘോഷ പരിപാടികൾ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.
Advertisements
കവയത്രിയും എഴുത്തുകാരിയുമായി സിജിതാ അനിൽ അദ്ധ്യത വഹിച്ചു. നമ്മുടെ സമൂഹത്തിൽ അമ്മമാർക്കും. സഹോദരിമാർക്കും, മക്കളും ഉൾപ്പെടെ എല്ലാവർക്കും സ്വാതന്ത്രത്തോടെ, സമാധാനത്തോടെ ജീവിക്കാൻ കൂടുതൽ ജീവിത സാഹചര്യം ഉണ്ടാവാൻ ഏവർക്കും ഒരുമിച്ച് നിൽക്കാം എന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. ഒരു അമ്മയിൽ നിന്നാണ് ഏതൊരു പുരുഷനും ഉണ്ടാവുന്നത് നമ്മുടെ വനിതകൾ സംരക്ഷിക്കപ്പെടേണ്ടവർ തന്നെയാണെന്ന് സിജിത അനിൽ അഭിപ്രായപ്പെട്ടു.സന്തോഷ് മരിയ സദനം, ബൈജു കൊല്ലംപറമ്പിൽ, മിനി സന്തോഷ്, ജയിംസ് കൂടല്ലൂർ, റ്റിൻറു മാവേലി, ലിസ്സി, അലീന സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. മരിയ സദനത്തിൻ്റെ വനിതാ രക്നക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു.