പാലാ : യുവതിയുടെ ഗർഭാശയത്തിൽ നിന്ന് ഒരു കിലോയോളം തൂക്കം വരുന്ന മുഴ പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. അവിവാഹിതയായ 29 കാരി യുവതിയുടെ ഗർഭാശയത്തിലാണ് ഫൈബ്രോയ്ഡ് കണ്ടത്തിയത്. അകാരണമായി വയർ വീർത്തു തൂങ്ങി വരുന്ന നിലയിലാണ് യുവതി ചികിത്സ തേടിയത്.
സ്കാനിങ്ങിൽ ഗർഭാശയത്തിൽ വലിയ മുഴ കണ്ടെത്തിയതിനെ തുടർന്നു ശസ്ത്രകിയ നിർദേശിക്കുകയായിരുന്നു. തുടർന്നു മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ കൺസൽട്ടന്റ് ഡോ.ടി.ഗീതയുടെ നേതൃത്വത്തിൽ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിലെ മുഴ നീക്കം ചെയ്യുകയായിരുന്നു.