പാലാ: മൂന്നാനയിൽ കോഴിക്കൂട്ടിൽ കയറിയ പെരുപാമ്പിനെ പിടികൂടി. അഞ്ചേരിൽ മേരിക്കുട്ടിയുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കൂട്ടിൽ ഉണ്ടായിരു കോഴികളിൽ ഒരെണ്ണത്തിനെ പാമ്പ് വിഴുങ്ങുകയും ചെയ്തു. ബുധനാഴ്ച രാവിലെ മേരിക്കുട്ടി മുട്ട എടുക്കാനായി കോഴിക്കൂടിന് സമീപം എത്തിയപ്പോൾ ആണ് പാമ്പ് കുട്ടിനുള്ളി കിടക്കുന്നത് കണ്ടത്.
സ്‌നേക്ക് റെസ്‌ക്യൂവർമാരായാ നിഥിൻ സി വടക്കൻ’ സിബി എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ വനം വകുപ്പിന് കൈമാറും. പെരുമ്പാമ്പിനെ പിടികൂടിയത് അറിഞ്ഞ് നിരവധി ആളുകൾ ഇവിടെ എത്തിയത്. പാലായുടെ പല ഭാഗങ്ങളിലും ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ടന്ന് പരാതി ഉണ്ട്. വെള്ളപൊക്കത്തെ തുടർന്നാണ് ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചത്.