പാലാ : നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെ ഭരണപ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടിയത് പിന്നാലെ പകിട കളിച്ച് പ്രതിഷേധവുമായി യുഡിഎഫ്.. നഗരസഭ കൗൺസിലിന്റെ ഭരണ പ്രതിപക്ഷ വാക്കേറ്റം ഉണ്ടായതിനെ തുടർന്നാണ് പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയത്. കൗൺസിൽ ഹാളിനു മുന്നിലായിരുന്നു പകിട കളി പ്രതിഷേധം. വിനോദയാത്രയ്ക്കിടെ നഗരസഭ കൗൺസിലർമാർ കാശുവച്ച് പകിട കളിച്ച സംഭവത്തിൽ ചെയർപേഴ്സൺ വിശദീകരണം നൽകണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് ബഹളം ഉണ്ടായത്.
നഗരസഭ ചെയർപേഴ്സണും കേരളാ കോൺഗ്രസ് അംഗങ്ങളും അടങ്ങുന്ന
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘമാണ് കഴിഞ്ഞ ദിവസം കുമരകത്ത് ഹൗസ്ബോട്ടിൽ വിനോദയാത്ര നടത്തിയത്. ഇതിനിടെയായിരുന്നു വിവാദമായ പകിടകളി നടന്നത്. നഗരസഭാ അധ്യക്ഷ ജോസിൻ ബിനോ, മുൻ ചെയർമാൻ ആൻ്റോ പടിഞ്ഞാറക്കര , പ്രതിപക്ഷ അംഗങ്ങളായ രണ്ട് കൗൺസിലർമാർ എന്നിവരടങ്ങുന്ന പത്തിലധികം പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ പണം വെച്ച് പകിട കളിക്കുന്നത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ കാശ് വച്ച് പകിട കളിച്ചവർക്കെതിരെ കേസെടുക്കണമെന്ന് കൊണ്ഗ്രെസ്സ് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് നഗരസഭയിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ കൗൺസിലർമാർപകിട കളിച്ച് പ്രതിഷേധിച്ചത്.