പരസ്പര ജാമ്യത്തിൽ എടുത്ത ലോണിനെച്ചൊല്ലി തർക്കം : കോട്ടയം പാലായിൽ മധ്യവയസ്കൻ കുത്തേറ്റു മരിച്ചു

കോട്ടയം : പരസ്പര ജാമ്യത്തിൽ എടുത്ത ലോണിനെച്ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ പാലാ വള്ളിച്ചിറയിൽ മധ്യവയസ്കൻ കുത്തേറ്റു മരിച്ചു. പാലാ വള്ളിച്ചിറ വലിയകാലായിൽ പി ജെ ബേബിയാണ് മരിച്ചത്. വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ. എൽ ഫിലിപ്പോസ് ആണ് ബേബിയെ കുത്തിയത്.ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നിലവിൽ ഉണ്ടായിരുന്നു.

Advertisements

പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. രാവിലെ ചായക്കടയിൽ എത്തിയപ്പോൾ ഇത് സംബന്ധിച്ച് ഇരുവരും തർക്കം ഉണ്ടാവുകയും ഫിലിപ്പോസ് ബേബിയെ കുത്തുകയുമായിരുന്നു. നെഞ്ചിൽ കുത്തേറ്റ ബേബി മരണപ്പെട്ടു. ഇയാളുടെ മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബേബിയെ കുത്തിയ ശേഷം ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായിട്ടില്ല.

Hot Topics

Related Articles