നാടിന്റെ കാരുണ്യത്തിന് കാത്തു നിൽക്കാതെ ആൻജോ വിടവാങ്ങി..! പതിനേഴുകാരി മരിച്ചത് കാൻസർ രോഗം ബാധിച്ച്

പാലാ: നാടിന്റെ കാരുണ്യത്തിന് കാത്തു നിൽക്കാതെ പതിനേഴുകാരി വിടവാങ്ങി. പാലാ മൂന്നാനി മൂന്നുതൊട്ടിയിൽ ജോയ് -രമ്യ ദമ്പതി ദമ്പതികളുടെ മൂത്ത പുത്രി അൻജോ ജസ്റ്റിനാ (അന്നമോൾ – 17) നാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

Advertisements

കലശലായ വയറുവേദനയെ തുടർന്നാണ് അന്നമോളെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് അന്നമോൾക്ക് കാൻസറാണ് എന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആൻജോയുടെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ ജീവൻ രക്ഷാ സമിതി രൂപീകരിച്ച് സഹായത്തിന് പലരിൽ നിന്ന് ധനശേഖരണം നടത്തിയിരുന്നു. എന്നാൽ, ഈ സഹായത്തിന് കാത്തു നിൽക്കാതെ അൻജോ മടങ്ങുകയായിരുന്നു. ആഗസ്റ്റ് എട്ട് വെള്ളിയാഴ്ച വൈകിട്ട് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നാനി സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും.

Hot Topics

Related Articles